കണ്ണാടിപ്പറമ്പ് :-ആഫിയ ക്ലിനിക് നിടുവാട്ടും DYFI കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖല കമ്മിറ്റിയും സംയുക്തമായി നടത്തിയ സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് ദേശസേവ സ്കൂളിൽ വച്ച് നടന്നു. അസ്ഥി രോഗ വിദഗ്ദൻ ഡോക്ടർ മുഹമ്മദ് സിറാജ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ നൽകി.
നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് രമേശിൽ നിന്നും സീനിയർ സിറ്റിസൺ നാരായണൻ.എം ആഫിയ ഫാമിലി കാർഡ് ഏറ്റുവാങ്ങിക്കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആഫിയ ഫാമിലി കാർഡ് ജനങ്ങൾക് വളരെ ഉപകാരപ്രദമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനറൽ പ്രാക്ടീഷണർ ഡോക്ടർ ജയലക്ഷ്മി ക്യാമ്പിന് നേതൃത്വം നൽകി.