മലപ്പട്ടം :- കാട്ടുപന്നിശല്യം രൂക്ഷമായ മലപ്പട്ടത്ത് പന്നികളെ വെടി വെച്ച് കൊല്ലാൻ എംപാനൽ ഷൂട്ടർമാരെത്തി. നടുവിൽ കേന്ദ്രമായുള്ള കർഷക രക്ഷാസേനയിലെ മുട്ടത്തിൽ ബെന്നിയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് എത്തിയത്. പ്രത്യേക പരിശീലനം നേടിയ 2 നായ്ക്കളും സംഘത്തിലുണ്ട്.
പൂക്കണ്ടം, തേക്കിൻകുട്ടം, വെസ്റ്റ്ഹിൽ, കൊവുന്തല, പരിപ്പൻകടവ് പ്രദേശങ്ങളിൽ കാടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. പാടാംകവല സെക്‌ഷൻ ഫോറസ്‌റ്റ് ഓഫിസർ എ.കെ ബാലൻ്റെ നേതൃത്വത്തിൽ വനം വകുപ്പ് സംഘം വൈകിട്ട് സ്‌ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. അടുത്ത ദിവസവും പന്നിവേട്ടയുണ്ടാകും. കർഷക സംഘം വില്ലേജ് സെക്രട്ടറി കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ കർഷകരും തിരച്ചിലിൽ പങ്കെടുത്തു.