കമ്പിൽ :- സഫ വാർഷിക ഖുർആൻ പ്രഭാഷണത്തിൻ്റെ സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു. ഖാലിദ് ഹാജിയുടെ അധ്യക്ഷതയിൽ കോളേജ് ഹാളിൽ ചേർന്ന യോഗം ഖത്തർ ഓർഗനൈസർ മുഹമ്മദ് കുഞ്ഞി സാഹിബ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രഖ്യാപനം പി.ഉമർ സാഹിബ് നിർവഹിച്ചു.
പ്രിൻസിപ്പൽ ഹാഫിള് അബ്ദുല്ല ഫൈസി. അമീർ ദാരിമി, സി.കെ മൊയ്തീൻ, നിസാർ സാഹിബ്, അബ്ദുള്ള നാറാത്ത് , ഹാഫിള് അബ്ദുൽ ബാസിത് ഫൈസി ഹാഫിള് ആഷിഖ് ഫൈസി, ഹാഫിള് സ്വാലിഹ് ഫൈസി, സഈദ് ഫൈസി തുടങ്ങിയവർ സംസാരിച്ചു. ഹാഫിള് അമീൻ ഫൈസി സ്വാഗതവും ഹാഫിള് അബ്ദുൽ മാജിദ് ഫൈസി നന്ദിയും പറഞ്ഞു.