ശബരിമല :- ദർശനത്തിന് തത്സമയ ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ ആലോചനയുമായി ദേവസ്വം ബോർഡ്. പല ദിവസവും വെർച്വൽ ക്യു ബുക്ക് ചെയ്ത പതിനായിരത്തോളം പേർ വീതം എത്തുന്നില്ല. എന്നാൽ ബുക്കിങ് റദ്ദാക്കുന്നതുമില്ല. ഈ സാഹചര്യം മറികടക്കാനാണ് കൗണ്ടറുകൾ കുട്ടി തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.
10,000 പേർക്കാണ് നിലവിൽ തത്സമയ ബുക്കിങ്ങിലൂടെ പ്രവേശനം. ഇതിൽ കൂടുതൽ ആളുകൾ എത്തിയാലും തത്സമയ പ്രവേശനം വേഗത്തിൽ സാധ്യമാക്കാൻ കൗണ്ടറുകൾ കൂട്ടുന്നത് സഹായിക്കും. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ബുക്കിങ് കേന്ദ്രങ്ങളുള്ളത്.