തളിപ്പറമ്പ് ലൂർദ്ദ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം - വെൽഫെയർ പാർട്ടി


തളിപ്പറമ്പ് :- തളിപ്പറമ്പ് ലൂർദ്ദ് നഴ്സിംഗ് കോളേജിലെ അവസാന വർഷ ഫിസിയോ തെറാപ്പി വിദ്യാർത്ഥിനി ആലപ്പുഴ സ്വദേശിനി ആൻമരിയ ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യം അന്വേഷിക്കണം. ആത്മഹത്യക്ക്‌ പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായെങ്കിൽ അത് അന്വേഷണത്തിലൂടെ പുറത്ത് കൊണ്ട് വരണമെന്നും വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ നൗഷാദ് ചേലേരി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ്.പി, ഖാലിദ് കുപ്പം, സൗദ ഹനീഫ്, സാഹിദ കരീം എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി അഷ്‌റഫ്‌.സി സ്വാഗതവും ഹാരിസ് പി.എം നന്ദിയും പറഞ്ഞു.

Previous Post Next Post