പള്ളിക്കുന്ന് രാധാവിലാസം യു.പി സ്‌കൂള്‍ നവതിയാഘോഷത്തിന്റെ ഭാഗമായി രക്ഷാകര്‍ത്ത്യ കുടുംബസംഗമം നടത്തി


പള്ളിക്കുന്ന് :- പള്ളിക്കുന്ന് രാധാവിലാസം യു.പി സ്‌കൂള്‍ നവതിയാഘോഷത്തിന്റെ ഭാഗമായി രക്ഷാകര്‍ത്ത്യ കുടുംബസംഗമം നടത്തി. സംഗമം പാപ്പിനിശ്ശേരി സബ്ജില്ലാ എ.ഇ.ഒ  കെ.ജയദേവന്‍ ഉദ്ഘാടനം ചെയ്തു. നവതി സംഘാടകസമിതി ചെയര്‍മാന്‍ കെ.എന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സൈബര്‍ ലോകത്തെ ചതിക്കുഴികളെ കുറിച്ച് അധ്യാപകന്‍ സൗമ്യേന്ദ്രനും കുട്ടികളെ മിടുക്കരായി വളര്‍ത്താമെന്ന വിഷയത്തില്‍ പ്രഭാഷകന്‍ കെ.എന്‍ രാധാകൃഷ്ണൻ മാസ്റ്റർ ക്ലാസ്സെടുത്തു. 

കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വി.കെ ഷൈജു, സ്‌കൂള്‍ എസ്എസ്ജി ചെയര്‍മാന്‍ പി.ടി സഗുണന്‍, പി.ടി.എ പ്രസിഡണ്ട് പി.കെ പ്രവീണ, മദര്‍ പി.ടി.എ പ്രസിഡണ്ട് പി.പി നുസൈബ, സ്‌കൂള്‍ HM യു.കെ ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. നവതിയാഘോഷ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.വി സിന്ധു സ്വാഗതവും പി.സുമ ടീച്ചര്‍ നന്ദിയും പറഞ്ഞു.

Previous Post Next Post