സ്കൂളിലെ കിണറ്റിൽ വീണ് ആറാം ക്ലാസുകാരിക്ക് പരിക്കേറ്റു


കൊല്ലം :- കുന്നത്തൂർ തുരുത്തിക്കരയിൽ വിദ്യാർത്ഥിക്ക് സ്കൂളിലെ കിണറ്റിൽ വീണ് പരിക്കേറ്റു. തുരുത്തിക്കര എംടി യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. തലയ്ക്ക് ഉൾപ്പടെ പരിക്കേറ്റ വിദ്യാർത്ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ  അപകടമുണ്ടായത്. 

കുട്ടി എങ്ങനെയാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തമല്ല. കാൽവഴുതി വീണതാകാമെന്നാണ് കരുതുന്നത്. ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കിണർ മൂടിയിട്ടുണ്ടെങ്കിലും ബലക്കുറവുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തലയ്ക്കും നടുവിനും പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

Previous Post Next Post