'ന്നാ താൻ കേസ് കൊട്' സിനിമയിലെ മന്ത്രി പ്രേമൻ വിടവാങ്ങി


കാസർഗോഡ് :- 'ന്നാ താൻ കേസ് കൊട്' സിനിമയിൽ മന്ത്രി പ്രേമൻ എന്ന കഥാപാത്രം അനശ്വരമാക്കിയ സിനിമ - നാടക നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണൻ നിര്യാതനായി.കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്.ഹൃദയാഘാതം മൂലമാണ് മരണം.

 "ന്നാ താൻ കേസ് കൊട് ' എന്ന സിനിമയിലെ മന്ത്രി പ്രേമൻ്റെ വേഷം ശ്രദ്ധേയമാണ്.
കോടികൾ ചെലവഴിച്ചു നിർമിക്കുന്ന റോഡുകൾ എങ്ങനെ ഒരു മഴക്കാലത്തിനപ്പുറം കുണ്ടും കുഴിയുമാകുന്നു എന്നതിൻ്റെ പിന്നാമ്പുറ രഹസ്യങ്ങൾ ചിത്രം വിളിച്ചുപറയുമ്പോൾ പ്രതിനായക സ്‌ഥാനത്താകുന്ന മന്ത്രിയുടെ വേഷമായിരുന്നു ടി പി കുഞ്ഞിക്കണ്ണന്. രാഷ്ട്രീയക്കാരും അധികാരികളും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധവും വെളിവാകുന്ന രംഗങ്ങളിലെല്ലാം കയ്യടി അർഹിക്കുന്ന പ്രകടനമാണ് കുഞ്ഞിക്കണ്ണൻ കാഴ്ച വച്ചത്.
ടി പി കുഞ്ഞിക്കണ്ണൻ കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച  പരിപാടിയിൽ ഉദ്ഘാടകനായി എത്തിയപ്പോൾ (ഫയൽ ഫോട്ടോ) 



Previous Post Next Post