കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറരക്കിലോ കഞ്ചാവ് പിടിച്ചു




കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ആറരക്കിലോ കഞ്ചാവ് പിടിച്ചു. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ആളില്ലാതെ കിടന്ന ഒരു ചാക്കിനകത്തു നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. 30,000 രൂപ വിലവരും. ആർ.പി.എഫ്, ആർ.പി.എഫ് ക്രൈം ബ്രാഞ്ച് പാലക്കാട്, എസൈസ് റേഞ്ച് കണ്ണൂർ എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.

ആർ.പി.എഫ് ഇൻ സ്പെക്ടർമാരായ ജെ.വർഗീസ്, പി.കേശവദാസ്, സബ് ഇൻസ്പെക്ടർമാരായ, എ.പി ദീപക്, എ.പി അജിത്ത് അശോക്, വി.വി സഞ്ജയ് കുമാർ, പി.ഷിജു, കോൺസ്റ്റബിൾമാരായ ഒ.കെ അജീഷ്, പി.രതീഷ് കുമാർ, കെ.സജേഷ് എന്നിവർ നേതൃത്വം നൽകി.

Previous Post Next Post