നാട്ടിക അപകടം ; ലോറിഡ്രൈവറുടെ ലൈസൻസ് മോട്ടോർവാഹനവകുപ്പ് സസ്പെൻഡ് ചെയ്തു


തൃപ്രയാർ :- നാട്ടികയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറിഡ്രൈവറുടെ ലൈസൻസ് മോട്ടോർവാഹനവകുപ്പ് സസ്പെൻഡ് ചെയ്തു. കണ്ണൂർ ആലക്കോട് ചാമക്കാലച്ചിറ ജോസിന്റെ (ബെന്നി) ഡ്രൈവിങ്‌ ലൈസൻസാണ് സസ്പെൻഡ് ‌ചെയ്തത്. ഘട്ടംഘട്ടമായേ ലൈസൻസ് റദ്ദാക്കാനാകൂവെന്നാണ്. മോട്ടോർ വാഹനവകുപ്പധികൃതർ പറയുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്. 

അപകടമുണ്ടായ സമയത്ത് ക്ലീനർ അലക്സാണ് ലോറി ഓടിച്ചിരുന്നത്. ഇയാൾക്ക് ഡ്രൈവിങ് ലൈസൻസ് ഇല്ല. ഡ്രൈവർ പറഞ്ഞിട്ടാണ് താൻ ലോറി ഓടിച്ചതെന്ന് ഇയാൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. വാഹനത്തിൻ്റെ പെർമിറ്റ് റദ്ദാക്കുന്നതിൻ്റെ ഭാഗമായി വാഹനമുടമയ്ക്ക് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി. ഏഴു ദിവസത്തിനു ശേഷം ഇതിൽ തുടർനടപടിയുണ്ടാകും.

Previous Post Next Post