സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ സൗകര്യം ഒരുക്കണം - മനുഷ്യാവകാശ കമ്മീഷൻ


കണ്ണൂർ :- സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിക്കാൻ സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. ഈ സംവിധാനം നിലവിലുണ്ടെങ്കിൽ അത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രചരണം നൽകണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

സ്ത്രീകളും കുട്ടികളും വയോജനങ്ങൾക്കും നൽകുന്ന പരാതികൾ ഗൗരവത്തോടെയും പ്രാധാന്യത്തോടെയും കൈകാര്യം ചെയ്യണമെന്നും ഇത്തരം പരാതികളിൽ യഥാസമയം നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടുപരാതിക്ക് ആസ്പദമായ സംഭവസ്ഥലത്തിന്റെ പരിധിയിൽ തന്നെ പരാതി നൽകണമെന്ന നിബന്ധന പാടില്ലെന്നും ഉത്തരവിൽ പറയുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും എവിടെ വേണമെങ്കിലും പരാതി നൽകാൻ സൗകര്യം ഒരുക്കണമെന്ന പരാതിയിലാണ് ഉത്തരവ്. നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.


Previous Post Next Post