മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം കേരള വികസനവും പുരോഗമന പ്രസ്ഥാനവും വിഷയത്തിൽ പ്രഭാഷണവും ക്വിസ്സ് മത്സരവും നടത്തി. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ ജോ:സെക്രട്ടറി കെ.ഇ അജിത്ത് കുമാർ പ്രഭാഷണം നടത്തി.
ബാബു രാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. ക്വിസ്സ് മത്സരത്തിൽ കെ.കുഞ്ഞിരാമൻ ഒന്നാം സ്ഥാനവും കെ.പുരുഷോത്തമൻ കെ.ശ്രീദേവ് എന്നിവർ രണ്ടാംസ്ഥാനവും നേടി. കെ.പുരുഷോത്തമൻ സ്വാഗതവും പി.പി ചന്ദ്രൻ നന്ദിയും പറഞ്ഞു