ചേലേരി :- ചേലേരി സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഒൻപതാമത് വാർഷിക ജനറൽ ബോഡി യോഗം വളവിൽ ചേലേരി പ്രഭാത് വായനശാലയിൽ വെച്ച് നടന്നു. കോവിഡിന് മുൻപ് 2 സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന പള്ളിപ്പറമ്പ് - ഓണപ്പറമ്പ് - കണ്ണൂർ റൂട്ടിൽ ഈ ബസുകൾ സർവീസ് അവസാനിപ്പിച്ചത് പ്രദേശവാസികൾക്ക് വലിയ യാത്ര ക്ലേശമുണ്ടാക്കിയിരുന്നു. നിരവധി ജനങ്ങൾ വസിക്കുന്ന ഈ പ്രദേശത്തു, ഒരു KSRTC ബസ് അനുവദിക്കണമെന്ന് സ്പർശനം ചാരിറ്റബിൾ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
യോഗത്തോടനുബന്ധിച്ച് "ശാസ്‌ത്രീയ മരുന്നുപയോഗം ആധുനിക വൈദ്യ ശാസ്ത്രത്തിൽ" എന്ന വിഷയത്തിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ കേരള ബ്രാഞ്ച് അംഗം സരസ്വതി.കെ ക്ലാസ്സ് അവതരിപ്പിച്ചു. സ്പർശനം ചാരിറ്റബിൾ സോസൈറ്റിയുടെ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുതു. ചെയർമാൻ എം.കെ ചന്ദ്രൻ, കൺവീനർ പി.കെ വിശ്വനാഥൻ, ട്രഷറർ പി.വി പവിത്രൻ