വിദ്യാഭ്യാസ എക്സ്പോ 'ടേണിങ് പോയിന്റ്' കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ തുടക്കമായി



ധർമശാല :- പുതുതലമുറയ്ക്ക് ദിശാബോധവുമായി തളിപ്പറമ്പ് നിയോജക മണ്ഡലം വിദ്യാഭ്യാസ എക്സ്പോ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ തുടങ്ങി. സിനിമാനടി അന്നാ ബെൻ ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ പല ടേണിങ്ങ് പോയന്റുകൾ ഉണ്ടെന്നും അതിൽ മികച്ചത് തിരഞ്ഞെടുത്താൽ ഭാവിജീവിതത്തിന് മുതൽ കൂട്ടാകുമെന്നും അന്നാ ബെൻ പറഞ്ഞു.

ചടങ്ങിൽ എം.വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസമെന്നത് വെറും തൊഴിൽ നേടാനുള്ളതല്ലെന്നും വ്യക്തി വികാസത്തിനും അതിലൂടെ സമൂഹത്തിന് കരുത്ത് പകരുന്നതും ആകണമെന്നും എം.എൽ.എ പറഞ്ഞു. സിനിമാതാരങ്ങളായ സന്തോ ഷ് കീഴാറ്റൂർ, നിഖിലാ വിമൽ, ഡോ. സന്തോഷ് ബാബു തുടങ്ങി യവർ ഉദ്ഘാടന ചടങ്ങിൽ പങ്കെ ടുത്തു. കെ.സി. ഹരികൃഷ്ണൻ സം സാരിച്ചു. 5000-ല്പരം വിദ്യാർഥി കളും 1000 ലധികം രക്ഷിതാക്കളുംവിവിധ സെഷനുകളിൽ പങ്കെടു ക്കുന്നതിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 14 വിഭാഗങ്ങളിലായി വിദഗ്‌ധർ പങ്കെടുക്കുന്ന സെമിനാറുകളും നടക്കുന്നുണ്ട്.

തളിപ്പറമ്പ് മണ്ഡലത്തിൽ നട പ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസപ ദ്ധതിയുടെ ഭാഗമായാണ് ടേണിങ് പോയിൻറ് എന്ന പേരിൽ വിദ്യാ ഭ്യാസ എക്സ്പോ സംഘടിപ്പിക്കു ന്നത്. ഉന്നത ബിരുദം നേടിയ വി ദ്യാർഥികൾക്കും വിവിധ തൊഴിൽ മേഖലകൾ ഏതൊക്കെയാണ് എന്ന് പരിചയപ്പെടുന്നതിനും അനുയോജ്യമായ തൊഴിൽമേ ഖല തിരഞ്ഞെടുക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയുമാണ് ലക്ഷ്യം. ശാസ്ത്രസാങ്കേതിക രംഗത്തെ പ്രശസ്തർ, അക്കാദമിക രംഗത്തെ വിദഗ്‌ധർ,കരിയർ രംഗത്തെ വിദഗ്‌ധർ തുടങ്ങിയവരാണ് വിവിധ സെമി നാറുകൾ നയിക്കുന്നത്. പരിപാ ടിയുടെ ഭാഗമായി വിവിധ സ്ഥാ പന ങ്ങളുടെ വിദ്യാഭ്യാസ പ്രദർശ നവും ഒരുക്കിയിട്ടുണ്ട്. വെള്ളിയാ ഴ്ച വൈകീട്ട് സമാപിക്കും.

Previous Post Next Post