ശബരിമല നട ഇന്ന് തുറക്കും


പത്തനംതിട്ട :- ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. വെള്ളിയാഴ്ച പ്രത്യേക പൂജകളില്ല. ശനിയാഴ്ച പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാർ ഇരുനടകളും തുറക്കുന്നതോടെ മണ്ഡലതീർഥാടനത്തിന് തുടക്കമാകും.

Previous Post Next Post