കുറ്റ്യാട്ടൂർ :- പഴശ്ശി ചെക്കിക്കാട് അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി. വാർഡ് വികസന സമിതി കൺവീനർ എം.വി ഗോപാലൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. 'മാലിന്യമുക്ത നവകേരളം' പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എം.പത്മനാഭൻ മാസ്റ്റർ മാലിന്യമുക്ത നവകേരളം ക്ലാസ്സ് എടുത്തു. വാദ്യമേളങ്ങളോടെ കുട്ടികളുടെ റാലിയും ഉണ്ടായിരുന്നു. ശേഷം പായസദാനം നടത്തി. അങ്കണവാടി വർക്കർ കനകവല്ലി ഇ.വി സ്വാഗതവും ആശാവർക്കർ ഷീബ നന്ദിയും പറഞ്ഞു.