മയ്യിൽ:- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ ( കെ എസ്സ് എസ്സ് പി യു ) മയ്യിൽ ബ്ലോക്ക് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ "കേരളപിറവി - ശ്രേഷ്ഠ ഭാഷാ ദിനം" സമുചിതമായി ആചരിച്ചു .
സാംസ്കാരികവേദി ചെയർമാൻ വി മനോമോഹനൻ മാസ്റ്റരുടെ അധ്യക്ഷതയിൽ സംസ്ഥാനകമ്മറ്റി അംഗം ഇ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ശാസ്ത്ര സാംസ്കാരിക പ്രഭാഷകൻ ടി.ഗംഗാധരൻ മാസ്റ്റർ" ശ്രേഷ്ഠ ഭാഷ - പദവി മാത്രം മതിയോ" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി കെ.ബാലകൃഷ്ണൻ, ബ്ലോക് പ്രസിഡന്റ് കെ.വി.യശോദ ടീച്ചർ, എന്നിവ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
കെ.നാരായണൻ നമ്പൂതിരി സി.രാമക്യഷ്ണൻ മാസ്റ്റർ, കെ കെ ദിവാകരൻ,പി.പി. വാസന്തി ടീച്ചർ, പി.കെ.ബാലാമണി, യം. ജെ. ജ്യോതിഷ്. സി.വിജയൻ മാസ്റ്റർ, കെ. ലീല ടിച്ചർ, കെ വി. സരസ്വതി ടീച്ചർ എന്നിവർ കവിതാ ഗാനാ ലാപനങ്ങൾ നടത്തി. േബ്ലാക്ക് സിക്രട്ടറി സി.പത്മനാഭൻ സ്വാഗതവും പി.പി അരവിന്ദാക്ഷൻ മാസ്റ്റർ നന്ദിയും പറഞ്ഞു.