കണ്ണൂർ :- ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിരഗുളികയായ ആൽബ സോൾ ഇന്നു വിതരണം ചെയ്യും. സ്‌കൂൾ, അങ്കണവാടി കൾ എന്നിവ വഴിയാണ് ഗുളിക കൾ വിതരണം ചെയ്യുന്നത്. 1 മുതൽ 19 വയസ്സുവരെയുള്ള കുട്ടി കൾ നിർബന്ധമായും ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡി ക്കൽ ഓഫിസർ ഡോ.പിയുഷ്എം.നമ്പൂതിരിപ്പാട് അറിയിച്ചു.
വിരശല്യത്തെ തടയാം
ഉരുളൻ വിര, കൊക്കപ്പുഴു, ചാട്ട വിര, കൃമി, നാട വിര എന്നിവയാ ണ് സാധാരണയായി കുടലിൽ കാണുന്ന വിരകൾ. കുട്ടികളിൽ കാണപ്പെടുന്ന വിളർച്ചയ്ക്കു പ്രധാന കാരണം വിരയാണ്. വിര മൂലം കുട്ടികളിൽ പോഷകക്കുറവും ക്ഷീണവും ഉണ്ടാകുന്നു. ഇതു കുട്ടികളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കുകയും : പഠനത്തിലും പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ കുറയ്ക്കുകയും ചെയ്യും. വിരഗുളിക കഴിക്കുന്നതു വഴി വിരശല്യം തടയാം.
കഴിക്കേണ്ട വിധം
1 മുതൽ 2 വയസ്സുവരെയുള്ള കുട്ടികൾ അര ഗുളിക ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അലിയിച്ചു കഴിക്കണം. 2 മുതൽ 3 വയസ്സുവരെയുള്ള കുട്ടികൾ ഒരു ഗുളിക അലിയിച്ച് തിളപ്പിച്ചാറിയ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് കഴിക്കണം. 3 മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾ ഒരു ഗുളിക ഉച്ചഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവചരച്ച് കഴിക്കണം.