മയ്യിൽ :- DYFI മയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു. ചെറുവത്തല മൊട്ട കേന്ദ്രീകരിച്ച് വൈറ്റ് വളണ്ടിയർമാർച്ചും പ്രകടനവും ചട്ടുകപ്പാറയിൽ അനുസ്മരണ സമ്മേളനവും നടന്നു. CPI(M) കേന്ദ്ര കമ്മറ്റി അംഗം ടി.ഐ തോമസ് ഐസക് ഉൽഘാടനം ചെയതു. DYFI ബ്ലോക്ക് പ്രസിഡണ്ട് കെ.സി ജിതിൻ അദ്ധ്യക്ഷത വഹിച്ചു.
SFI സംസ്ഥാന കമ്മറ്റി അംഗം ഹരിപ്രസാദ്, CPI(M) ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.ചന്ദ്രൻ ,കെ.സി ഹരികൃഷ്ണൻ മാസ്റ്റർ, ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ, DYFI ജില്ലാ കമ്മറ്റി അംഗം മിഥുൻ കണ്ടക്കൈ ,ബ്ലോക്ക് സെക്രട്ടറി റെനിൽ നമ്പ്രം എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.പ്രീയേഷ് കുമാർ സ്വാഗതവും കൺവീനർ സി.നിജിലേഷ് നന്ദിയും പറഞ്ഞു. തുടർന്ന് രാജേഷ് ധർമ്മന്റെ 'ഓർമ്മയുടെ പാട്ടുകൾ' പരിപാടിയും അരങ്ങേറി.