മയ്യിൽ :- വേളം പൊതുജന വായനശാല ആഭിമുഖ്യത്തിൽ നടക്കുന്ന നാടകാചാര്യൻ ഒ.മാധവൻ സ്മാരക എട്ടാമത് പ്രഫഷനൽ നാടകോത്സവത്തിന് അരങ്ങുണർന്നു. ഒൻപതു വരെ വായനശാല ഓഡിറ്റോറിയത്തിൽ നടക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ കെ. കെ.രത്നകുമാരി നിർവഹിച്ചു. ജി ല്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സി. അരവിന്ദാക്ഷൻ, ജില്ലാ ലൈബ്ര റി കൗൺസിൽ അംഗം കെ.പി.കു ഞ്ഞിക്കൃഷ്ണൻ, സിപിഎം കണ്ടക്കൈ ലോക്കൽ സെക്രട്ടറി പി.വത്സലൻ, സംഘാടക സമിതി ചെയർമാൻ കെ.ബിജു, ടി.കെ. ശ്രീകാന്തൻ, യു.ശ്രീകാന്തൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് തിരുവനന്തപുരം നവോദയുടെ നാടകം കലുങ്ക് അരങ്ങേറി.
ഇന്ന് കടക്കാവൂർ നടനസഭയുടെ റിപ്പോർട്ട് നമ്പർ 79, നാളെ കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനം, ഏഴിനു തിരുവനന്തപുരം ഗാന്ധിഭവൻ തിയറ്റർ ഇന്ത്യയുടെ യാത്ര, എട്ടിനു തിരുവനന്തപുരം സാഹിതി തിയറ്ററിൻ്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ, ഒൻപതിനു ചങ്ങനാശേരി അണിയറയുടെ ഡ്രാക്കുള എന്നീ നാടകങ്ങൾ അരങ്ങേറും.
വൈകിട്ട് ഏഴു മുതൽ നടക്കുന്ന നാടകോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് സാംസ്കാരിക സായാഹ്നങ്ങളും നടക്കും.