പത്തനംതിട്ട :- ശബരിമല സ്വാമിമാർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായം ലഭിക്കുന്നതിന് 04735-203232 എന്ന എമർജൻസി മെഡിക്കൽ കൺട്രോൾ റൂം നമ്പറിലേക്ക് വിളിക്കാം.
മലകയറുമ്പോൾ ആരോവകുപ്പ് നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിക്കണം. സാവധാനം മലകയറണം. ഇടയ്ക്ക് വിശ്രമിക്കണം. മലകയറുമ്പോൾ ശ്വാസതടസ്സം, നെഞ്ചുവേദന, തളർച്ച എന്നിവ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം.