എരുമേലി: - കണമല അട്ടിവളവിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 5 തീർത്ഥാടകർക്ക് പരിക്ക്. തമിഴ്‌നാട് നാമയ്ക്കൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്.
മിനി ബസിൽ 22 തീർത്ഥാടകരുണ്ടായിരുന്നു. പരിക്കേറ്റവരെ എരുമേലി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സകൾ നൽകി. അട്ടിവളവിൽ നിന്നും ഇറക്കം ഇറങ്ങുന്നതിനിടെ ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു. ഇതോടെ ബസ് മറിഞ്ഞുവീണു. സമാനമായ രീതിയിൽ ഇതിന് മുൻപും കണമല അട്ടിവളവിൽ അപകടങ്ങൾ നടന്നിട്ടുണ്ട്. പരിക്കേറ്റേവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.മോട്ടർ വാഹന വകുപ്പിന്റെ പെട്രോളിങ് സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.