മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാർച്ച്നാളെ:കൊളച്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

 


കൊളച്ചേരി:.കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ കുറ്റാരോപിതനായ ജില്ലാ കലക്ടറെ തൽസ്ഥാനത്ത് നിന്നും മാറ്റി അന്വേഷണം നീതി പൂർവ്വകമാക്കുക, കലക്ടറെ നുണ പരിപരിശോധനക്ക് വിധേയമാക്കുക എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ട്കൊണ്ട് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി നവംബർ 4 ന് നാളെ തിങ്കളാഴ്ച രാവിലെ കണ്ണൂർ കലക്ട്രേറ്റിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചാരണാർത്ഥം  മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കൊളച്ചേരി മുക്കിൽ നിന്നും ആരംഭിച്ച പ്രകടനം കമ്പിൽ ടൗണിൽ സമാപിച്ചു 

   പന്തം കൊളുത്തി പ്രകടനത്തിന് മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, എൽ നിസാർ, കെ.പി അബ്ദുൽ സലാം, കെ ശാഹുൽ ഹമീദ്, അന്തായി ചേലേരി, മുനീർ ഹാജി മേനോത്ത് , മൻസൂർ പാമ്പുരുത്തി, ജാബിർ പാട്ടയം, ജമാൽ നൂഞ്ഞേരി, അബ്ദുറഹ്മാൻ കമ്പിൽ, നാസർ പാട്ടയം, ഖിളർ നൂഞ്ഞേരി, അബ്ദു പള്ളിപ്പറമ്പ്, ഒ.കെ റഷീദ് കായച്ചിറ, റാസിം പാട്ടയം, സഈദ് നൂഞ്ഞേരി തുടങ്ങിയവർ നേതൃത്വം നൽകി.




Previous Post Next Post