അരിമ്പ്ര - കുറ്റിച്ചിറ റോഡ് തകർന്നത് യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു


മുല്ലക്കൊടി :- അരിമ്പ്ര - കുറ്റിച്ചിറ റോഡ് തകർന്ന് യാത്രക്കാർക്ക് ഭീഷണിയാകുന്നു.  അരിമ്പ്ര വായനശാല മുതൽ ജംഗ്ഷൻ വരെയുള്ള റോഡാണ് പൂർണ്ണമായും തകർന്നത്. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇത്  ചെറുവാഹനങ്ങൾക്ക് വലിയ അപകട ഭീഷണി ഉയർത്തുകയാണ്.

ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. തളിപ്പറമ്പ കുറുമാത്തൂർ മേഖലയിലേക്ക് എളുപ്പത്തിൽ എത്തുപ്പെടാനുള്ള റോഡ് ആയതിനാൽ വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത് എത്രയും പെട്ടെന്ന് തന്നെ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Previous Post Next Post