ശബരിമല :- സന്നിധാനത്ത് കളഭാഭിഷേകത്തിനും ബുക്കിങ് സൗകര്യം നടപ്പിലാക്കി. മുൻകൂട്ടി ബുക്ക് ശബരിമല ദർശനം ചെയ്യാതെ നടത്താവുന്ന വഴിപാടായിരുന്നു ഇത്. 2025 മാർച്ച് വരെയുള്ള ബുക്കിങ് കഴിഞ്ഞു. വഴിപാടുകാർ 38,400 രൂപ ദേവസ്വത്തിൽ അടയ്ക്കണം. തീർഥാടനകാലത്തുൾപ്പെടെ ദിവസവും ഉച്ചയ്ക്ക് കളഭാഭിഷേകം ഉണ്ട്.
ഇപ്പോൾ പുഷ്പാഭിഷേകം മാത്രമാണു പെട്ടെന്നു നടത്താവുന്ന വഴിപാട്. 12,500 രൂപയാണ് ഇതിന് അടയ്ക്കേണ്ടത്. പ്രധാന വഴിപാടുകളായ പടിപൂജ, ഉദയാസ്‌മയപൂജ, സഹസ്രകലശം എന്നിവ ബുക്ക് ചെയ്യണം. പടിപൂജ 2039 മാർച്ച്, ഉദയാ സമയപൂജ 2029 ഒക്ടോബർ, സഹസ്രകലശം 2032 നവംബർ വരെ ബുക്കിങ് കഴിഞ്ഞു. പടി പൂജ - 1,37,900 രൂപ, ഉദയാസ്തമനപൂജ - 61,800 രൂപ, സഹസ്രകലശം - 91,250 രൂപ എന്നിങ്ങനെയാണ് നിരക്ക്.