തിരുവനന്തപുരം :- ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കൽ, സർക്കാർ സ്‌ഥാപനങ്ങളിലും ഓഫിസുകളിലും ഫർണിച്ചർ വാങ്ങൽ, വാഹനങ്ങൾ വാങ്ങൽ എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ധനവകുപ്പ് ഒരു വർഷത്തേക്കു കൂടി നീട്ടി.
കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് 2020 നവംബറിലാണ് ആദ്യമായി നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ 3 വർഷവും നിയന്ത്രണത്തിൻ്റെ കാലാവധി നീട്ടിയിരുന്നു. അടുത്ത നവംബർ വരെയാണ് വീണ്ടും നീട്ടിയത്.