ദുബൈ :- മയ്യിൽ NRI യുടെ ആഭിമുഖ്യത്തിൽ വാർഷിക ജനറൽ ബോഡിയും ഓണാഘോഷവും അൽ ഖുസൈസ് അൽ ബുസ്താൻ സെന്ററിൽ വെച്ച് നടന്നു. പ്രസിഡന്റ് അയൂബ് എം.പി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ആശ മഠത്തിൽ മുഖ്യാഥിതിയായി. ജനറൽ സെക്രട്ടറി പ്രശാന്ത്, ട്രെഷറർ ജഗദീഷ്, വൈസ് പ്രസിഡന്റ് നിമിൽ എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
വിനോദ് ഒ.വി പ്രോഗ്രാം കൺവീനർ ആയിരുന്നു. മാവേലിയും പുലിക്കളിയും, പൂക്കളവും ശിങ്കാരിമേളവും തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മനോജ് പി.വി സ്വാഗതവും ജോയിന്റ് സെക്രട്ടറി ധനേഷ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡന്റ് : ബിന്ദു വിജയൻ
വൈസ് പ്രസിഡന്റ് : ശുഭ വേണു
ജനറൽ സെക്രട്ടറി : പ്രിയ പ്രശാന്ത്
ജോയിന്റ് സെക്രട്ടറി : ജയ വിനോദ്
ട്രഷറർ : ഷിംന മനോജ്