കുറ്റ്യാട്ടൂർ:- മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ ചെറുവത്തലമൊട്ടയിൽ ബസ് കാത്തിരുപ്പ് കേന്ദ്രം തുറന്നു.കുറ്റ്യാട്ടൂർ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി കെ വിനോദിന്റെ അധ്യക്ഷതയിൽ കൊളച്ചേരി ബ്ലോക്ക് കേൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് കെ പി ശശിധരൻ ഉദ്ഘാടനം ചെയ്തു.
മുൻ ബ്ലോക്ക് പ്രസിഡന്റ് വി പത്മനാഭൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ, UWEC ജില്ല സെക്രട്ടറി എൻ വി നാരായണൻ, KSU ജില്ല സെക്രട്ടറി തീർത്ഥനാരായണൻ, കുറ്റ്യാട്ടൂർ മണ്ഡലം സെക്രട്ടറി നൗഫൽ ചെറുവത്തല തുടങ്ങിയവർ സംസാരിച്ചു.
ബൂത്ത് പ്രസിഡന്റ് വിമൽ സ്വാഗതവും യൂത്ത് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം സെക്രട്ടറി അഭിൻ ചെറുവത്തല നന്ദി പറഞ്ഞു.
പ്രസ്തുത പരുപാടിയിൽ ടി പുരുഷോത്തമൻ,മുൻ പഞ്ചായത്ത് അംഗം ശ്രീധരൻ,രത്നരാജ് മാണിയൂർ,മണി എന്നിവർ പങ്കെടുത്തു.