കൊളച്ചേരി :-പുത്തരി അടിയന്തരം നടക്കുന്ന കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ ഐആർപിസിയും ടെബിൾ കോർഡിനേഷൻ കമ്മിറ്റിയും സംയുക്തമായി മെഡിക്കൽ ഹെൽപ്പ് ഡെസ്ക് തുടങ്ങി. സിപിഐ (എം) മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഐആർപിസി സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. കൺവീനർ കെ. രാജൻ, സിപി നാസർ, എം. ഭരതൻ, കെ. രാമകൃഷ്ണൻ, എം. ഗൗരി , എം.വി ഷിജിൻ, പി.പി നാരായണൻ പ്രസംഗിച്ചു.ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ സ്വാഗതവും ടി. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
2 ദിവസം നീണ്ട് നിൽക്കുന്ന ഹെൽപ്പ് ഡെസ്കിൽ കമ്പിൽ ന്യൂ മെഡ് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ സേവനവും, പ്രഷർ, ഷുഗർ പരിശോധന എന്നിവയും ഉണ്ടാകും.