കൊളച്ചേരി :- കൊളച്ചേരി വിഷകണ്ടൻ ക്ഷേത്രം കളിയാട്ടത്തിൻ്റെ ഭാഗമായി ദേശാഭിമാനി ബുക്ക് സ്റ്റാൾ പ്രവർത്തനം തുടങ്ങി.കയ്യൂർ സ്മാരക വായനശാലയും, യുവധാര തീയ്യറ്റേർസും സംയുക്തമായാണ് ബുക്ക് സ്റ്റാൾ സംഘടിച്ചത്.
സിപിഐ (എം) കൊളച്ചേരി ലോക്കൽ സിക്രട്ടറിയും നാടകകൃത്തുമായ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. എം.വി ഷിജിൻ, പി.പി കുഞ്ഞിരാമൻ, ടി. സുബ്രഹ്മണ്യൻ , പി പി നാരായണൻ പ്രസംഗിച്ചു.