ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


മയ്യിൽ :-
സേവാഭാരതിയുടെ നേതൃത്വത്തിൽ എഴുപത് വയസ്സ് കഴിഞ്ഞവർക്കുള്ള ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രജിസ്ട്രേഷൻ ക്യാമ്പ്  മയ്യിൽ മാധവ മന്ദിരത്തിൽ നടന്നു. സേവാഭാരതി പ്രസിഡന്റ് ഇ.പി പുരുഷോത്തമന്റെ അധ്യക്ഷതയിൽ റിട്ട.കേണൽ സാവിത്രിയമ്മ കേശവൻ  ഉദ്ഘാടനം ചെയ്തു. 

ക്യാമ്പിൽ 250 ഓളം പേർ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. കെ.എൻ ബാബു വികാസ്, പി.പി സജിത്ത് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി നവീൻ ഏക്കോട്ട് സ്വാഗതവും വൈസ് പ്രസിഡൻ്റ് പി.പി ദേവദാസ് നന്ദിയും പറഞ്ഞു. 

Previous Post Next Post