സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന രോഗികളിൽ ആവശ്യമുള്ളവർക്ക് രക്തസമ്മർദ പരിശോധന നിർബന്ധമെന്ന് ആരോഗ്യവകുപ്പ്


തിരുവനന്തപുരം :- സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ രക്ത സമ്മർദം പരിശോധിക്കാൻ ഡോക്ടർമാർക്ക് മടി. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചികിത്സയെത്തുന്ന രോഗികളിൽ ആവശ്യമുള്ളവർക്കെല്ലാം രക്തസമ്മർദ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പിൻ്റെ നിർദേശം. പരിശോധനയുണ്ടെന്ന് സ്ഥാപനമേധാവികൾ ഉറപ്പാക്കണം.

രോഗിയുടെ താപനില, രക്തസമ്മർദം, നാഡിമിടിപ്പ്, ശ്വസനനിരക്ക് എന്നിവയെടുക്കുന്നത് നിർണായകമാണ്. മുൻപ് ഇവ പരിശോധി ച്ച ശേഷമാണ് ഡോക്ടർമാർ രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ ഇത് കാര്യക്ഷമമല്ലെന്നാണ് പരാതി. രോഗനിർണയത്തിന് ശരീരപരിശോധന നടത്തുന്നതും രോഗവിവരങ്ങൾ ചോദിച്ചറിയുന്നതും അനിവാര്യമാണ്.

Previous Post Next Post