ചേലേരി :- സ: എ.അപ്പു വൈദ്യർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ 'കേരള വികസനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പങ്ക്' എന്ന വിഷയത്തിൽ പ്രഭാഷണവും ക്വിസ് മത്സരം സംഘടിപ്പിച്ചു. കാണി ചന്ദ്രൻ പ്രഭാഷണം നടത്തി. പി.മോഹനൻ അധ്യക്ഷത വഹിച്ചു. CPIM ചേലേരി ലോക്കൽ സെക്രട്ടറി കെ.അനിൽകുമാർ, എ.വാസുദേവൻ, പി.സന്തോഷ് എന്നിവർ സംസാരിച്ചു. എം.സജീവൻ സ്വാഗതം പറഞ്ഞു,
ക്വിസ് മത്സരത്തിൽ എ.സുധീഷ് ഒന്നാം സ്ഥാനവും ബിന്ദു വി.വി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തി.