ചട്ടുകപ്പാറ :- നവംബർ 11,12, 13 തീയ്യതികളിൽ മുല്ലക്കൊടിയിൽ നടക്കുന്ന CPI(M) മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി തിരുവാതിര മത്സരം ഇന്ന് വൈകുന്നേരം 5.30ന് ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാലക്ക് സമീപം നടക്കും.
ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഏരിയയിലെ 13 ലോക്കലിൽ നിന്നും തിരുവാതിര മത്സരത്തിൽ വനിതകൾ അണിനിരക്കും.