കണ്ണൂർ :- കണ്ണൂർ ഡെയ്‌സിന്റെ ഭാഗമായി നടക്കുന്ന സ്പോർട്സ് ഫെസ്റ്റ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന തളിപ്പറമ്പ മണ്ഡലം കെഎംസിസി ഫുട്ബോൾ ടീമിന്റെ ജേഴ്സി പ്രകാശനം കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ ടീം മാനേജർ ഷംസീർ കുപ്പത്തിന് നൽകി നിർവഹിച്ചു.
ടീം സ്പോൺസർ പോസർ ബില്ലിംഗ് മിഷീൻ ആൻഡ് സൊലൂഷൻ പ്രതിനിധികളായ ശിഹാബുദ്ധീൻ, വിഷ്ണു, മണ്ഡലം കെഎംസിസി ഭാരവാഹികളായ ഇബ്രാഹിം പുളുക്കൂൽ, യൂനുസ് ശാന്തിഗിരി, അബ്ദുൽ ബാരി, ഷംസീർ കെ എം പി കമ്പിൽ , ഹാരിസ് നെല്ലിക്കാപ്പാലം, സകരിയ കൊമ്മച്ചി, സാഹിദ് ആസാദ് നഗർ, യൂത്ത് വിങ് ഭാരവാഹികളായ സുബൈർ പാലത്തുങ്കര, മുൻഷീർ ചപ്പാരപ്പടവ്, യൂനുസ് കെ യു ഓണപ്പറമ്പ, മുത്തലിബ് കൊളച്ചേരി, ടീം അംഗങ്ങളായ റാഫി കുപ്പം, അസ്ഹർ കൊളച്ചേരി, സിനാൻ തിരുവട്ടൂർ, നബീൽ ചപ്പാരപ്പടവ്, ഷംനാസ് കുപ്പം, അൻസാർ, ഷാഫി ചപ്പാരപ്പടവ്, കബീർ, റാഹിബ്, ഗോൾ കീപ്പർ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.