മുണ്ടേരിക്കടവ് വാഹനാപകടം; അപകടസ്ഥലത്തെ ഇലക്ട്രിക്ക് പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെൽഫയർ പാർട്ടി KSEB ക്ക് നിവേദനം നൽകി


നൂത്തേരി:- 
മുണ്ടേരിക്കടവിൽ  ഏതാനും ദിവസങ്ങൾക്ക് മുമ്പ് രണ്ട്  യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്  KSEB യുടെ KVM 84 എന്ന ഇലക്ട്രിക് പോസ്റ്റിൻ്റെ സ്ഥാനവും കാരണമായിട്ടുണ്ടെന്നും ഈ ഇലക്ട്രിക്ക് പോസ്റ്റ് എത്രയും പെട്ടെന്ന് അവിടെ നിന്ന് മാറ്റി സ്ഥാപിക്കാൻ KSEB നടപടി കൈക്കൊള്ളുന്നമെന്നാവശ്യപ്പെട്ട്  കൊളച്ചേരി KSEB അസി.എഞ്ചിനീയർക്ക് കൊളച്ചേരി പഞ്ചായത്ത് വെൽഫെയർ പാർട്ടി നിവേദനം നൽകി.

 റോഡിന്റെ 25% ഭാഗം എങ്കിലും ഈ പോസ്റ്റ്‌ കാരണം ഉപയോഗ ശൂന്യമായിട്ടുണ്ട്. മുണ്ടേരി ഭാഗത്ത്  നിന്ന് വണ്ടി വരുമ്പോൾ, എതിർ ഭാഗത്തു നിന്ന് വരുന്ന വണ്ടിയുടെ ഡ്രൈവർമാർ അവരുടെ വണ്ടി ഇടത് ഭാഗത്തേക്ക് അടുപ്പിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. മേൽ സൂചിപ്പിച്ച പോസ്റ്റ്‌ തന്നെയാണ് പ്രധാന കാരണമെന്നും  കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും ഇവർ ആരോപിക്കുന്നു.

 നാട്ടിലെ ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന ഈ പോസ്റ്റ്‌ എത്രയും പെട്ടെന്ന് അവിടെ നിന്ന് മാറ്റി സ്ഥാപിക്കാൻ ഇനി ഒരു അപകടത്തിനു കാത്ത് നിൽക്കാതെ നാട്ടുകാരുടെ ജീവന്റെ പ്രാധാന്യം കണക്കിലെടുത്തു മേൽ സൂചിപ്പിച്ച പോസ്റ്റ്‌  യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റി സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ നിഷ്താർ നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടുന്നു.

ഈ ഒരു പോസ്റ്റിനു പുറമെ, മുണ്ടേരിക്കടവ് സതീശൻ പീടിക കഴിഞ്ഞ ഉടനെ ഇടത് ഭാഗത്തുള്ള ( തർച്ചീൽ റോഡ് തുടങ്ങുന്ന ഇടം) പോസ്റ്റും അല്പം ഇടത് ഭാഗത്തേക്ക് നീക്കേണ്ടതുണ്ട്. വലത് ഭാഗത്തുള്ള KVM 86 എന്ന പോസ്റ്റും തൊട്ടടുത്ത് പുതുതായി സ്ഥാപിച്ച നമ്പർ നൽകിയിട്ടില്ലാത്ത പോസ്റ്റും അല്പം കൂടി ഇടത് ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും  നിവേദനത്തിലൂടെ ഇവർ ആവശ്യപ്പെട്ടുന്നു.

റംസി അബ്ദുൽ സലാം, ജസീർ യു. കെ, നൗഷാദ്. കെ. കെ. എന്നിവരും നിവേദനം സമർപ്പിക്കാൻ  സന്നിഹിതരായിരുന്നു.

Previous Post Next Post