കൊളച്ചേരി:- ഈ വർഷത്തെ പഞ്ചായത്ത്തല കേരളോത്സവത്തിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ചേർന്നു.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ചെയർമാനും , പഞ്ചായത്ത് സിക്രട്ടറി അഭയനെ കൺവീനറായും യോഗം തെരഞ്ഞെടുത്തു. യോഗത്തിൽ വച്ച് വിവിധ സബ് കമ്മിറ്റികളും രൂപികരിച്ചു.
ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിററി ചെയർമാൻ കെ ബാലസുബ്രമണ്യം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ പി വി വത്സൻ മാസ്റ്റർ, നിസാർ എൽ എന്നിവർ സംസാരിച്ചു.അസിസ്റ്റൻഡ് സിക്രട്ടറി എം ബാബു സ്വാഗതവും,ഇ കെ അജിത നന്ദിയും പറഞ്ഞു.പഞ്ചായത്തിലെ വിവിധ ക്ലബുകൾ,സന്നദ്ധ പ്രവർത്തകർ, രാഷ്ട്രിയ സാമുഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മത്സരത്തിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷൻ ഫോമുകൾ നവംബർ 18 മുതൽ 23 വരെ കൊളച്ചേരി പഞ്ചായത്ത് ഓഫീസിൽ വെച്ച് വിതരണം ചെയ്യുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.