ചേലേരി:-മുണ്ടേരിക്കടവ് റോഡിന്റെ അശാസ്ത്രീയത പരിഹരിക്കണം എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ചേലേരി മുക്കിൽ പ്രതിഷേധ സംഗമം നടത്തി. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഇമ്തിയാസ് ഉദ്ഘാടനം ചെയ്തു. മുണ്ടേരിക്കടവ് റോഡിൽ അടിക്കടി സംഭവിക്കുന്ന അപകടങ്ങൾ ആശങ്കാജനകമാണെന്നും അധികൃതർ സത്വര നടപടികൾ ഉടൻ കൈകക്കൊ ള്ളണമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് നിഷ്ത്താർ കെ കെ, നൗഷാദ് ചേലേരി എന്നിവർ സംസാരിച്ചു. അസ്‌ലം എ വി സ്വാഗതവും ആത്വിഫ കെ എം നന്ദിയും പറഞ്ഞു.


