കണ്ണൂർ :- കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന സ്നേഹതീരം MSM സുരക്ഷാ പ്രൊജക്ട് കണ്ണൂരിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ദിന പരിപാടി സംഘടിപ്പിച്ചു. KSRTC ബസ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. സ്നേഹതീരം സുരക്ഷാ പ്രോജക്ട് ഡയറക്ടർ ടി.അഭിലാഷിൻ അധ്യക്ഷത വഹിച്ചു.
സൗജന്യ എച്ച് ഐ വി നിർണയ ടെസ്റ്റ്, ഐ ഇ സി ലഘുലേഖകൾ വിതരണം റെഡ് റിബൺ വിതരണം, എയ്ഡ്സ് ദിന പ്രതിജ്ഞ, എച്ച് ഐ വിയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയ ദൂലീകരണം തുടങ്ങിയ പരിപാടികൾ നടത്തി. സ്നേഹതീരം സുരക്ഷാ പ്രൊജക്റ്റ് ഒ ആർ ഡബ്ല്യു ലോറൻസ്.പി, കൗൺസിലർ അമൃത.കെ, ജില്ലാ പഞ്ചായത്ത് മൈഗ്രന്റ്റ് സുരക്ഷാ പ്രൊജക്റ്റ് മാനേജർ നമിത സി.എ തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. സ്നേഹതീരം സുരക്ഷ പ്രോജക്ട് മാനേജർ സ്നേഹ പി.പി സ്വാഗതവും സ്നേഹതീരം സുരക്ഷാ പ്രൊജക്റ്റ് എം ഇ എ രമ്യ രഞ്ജിത്ത് നന്ദിയും പറഞ്ഞു.