കണ്ണൂർ :- വഖഫ്-മദ്രസ സമ്പ്രദായങ്ങളെ തകർക്കുകയെന്ന ആർ.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെ എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കമ്മിറ്റി വഖഫ് - മദ്രസ സംരക്ഷണ സമിതി നാളെ നവംബർ 28 വ്യാഴാഴ്ച വളപട്ടണത്ത് വഖഫ് മദ്രസ സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തും. വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് വളപട്ടണം ഹൈസ്കൂൾ പരിസരത്തു നിന്ന് ബഹുജന റാലി ആരംഭിക്കും. വൈകുന്നേരം 6.30ന് വളപട്ടണം ടാക്സി സ്റ്റാൻഡിൽ നടക്കുന്ന പൊതു സമ്മേളനം എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ.സി ജലാലുദ്ദീൻ ഉദ്ഘാടനം ചെയ്യും. എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം വഖഫ്-മദ്രസ സംരക്ഷണ സമിതി ചെയർമാൻ റഷീദ് ഹാജി അധ്യക്ഷത വഹിക്കും.
പൊതുസമ്മേളനത്തിൽ പ്രമുഖ പണ്ഡിതരും പ്രഭാഷകരുമായ ഹാഫിള് അഫ്സൽ ഖാസിമി കൊല്ലം, മുഹമ്മദ് അൻസാരി അൽ ഖാസിമി(പുതിയതെരു ടൗൺ ജുമുഅ മസ്ജിദ് ഖത്തീബ്), മൊയ്തു ദാരിമി (ഉളിയിൽ കേന്ദ്ര മഹല്ല് ഖത്തീബ്), മുഹമ്മദ് ശരീഫ് മൗലവി (ചാലാട് ചിറക്കൽ കുളം ജുമുഅ മസ്ജിദ് ഖത്തീബ്), പി.കെ അബ്ദുസ്സലാം (വെൽഫെയർ പാർട്ടി അഴീക്കോട് മണ്ഡലം പ്രസിഡണ്ട്), നാസർ പാപ്പിനിശ്ശേരി (കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്), സൈനുൽ ആബിദീൻ തങ്ങൾ(വളപട്ടണം ജമാഅത്ത് പള്ളി മുത്തവല്ലി), അഷറഫ് പാപ്പിനിശ്ശേരി(ഐ എൻ.എൽ മണ്ഡലം പ്രസിഡണ്ട്), അസീസ് മാസ്റ്റർ മാങ്കടവ് (വഖഫ്-മദ്രസ സംരക്ഷണ സമിതി കൺവീനർ), അഷ്കർ മൗലവി പൂതപ്പാറ, അഡ്വ. ജാഫർ പാപ്പിനിശ്ശേരി, സാമൂഹിക പ്രവർത്തകൻ കെ.സി സലീം വളപട്ടണം, ഷാഫി.സി (പാപ്പിനിശ്ശേരി പഞ്ചായത്ത് 16ാം വാർഡ് മെമ്പർ), സിദ്ദീഖുൽ അക്ബർ(എസ്.ഡി.പി.ഐ. വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് ) തുടങ്ങി വിവിധ മത - സാമൂഹിക - രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.