ധർമ്മശാല :- അപ്പാച്ചി കമ്പിൽ സംഘടിപ്പിച്ച അപ്പാച്ചി പ്രീമിയർ ലീഗ് ടി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ YBK കോൾമൊട്ട ജേതാക്കളായി. ധർമ്മശാല എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന ഫൈനൽ മത്സരത്തിൽ ഓൾ സ്റ്റാർ പിങ്കിനെ പരാജയപ്പെടുത്തിയാണ് YBK കോൾമൊട്ട വിജയികളായത്. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ശ്രീനിവാസൻ സമ്മാനദാനം നിർവഹിച്ചു. കമ്മറ്റി സെക്രട്ടറി ഫൈസൽ, പ്രസിഡന്റ് അഷ്‌റഫ്, ഷറഫുദ്ധീൻ, നൗഷാദ്, മുൻ കണ്ണൂർ യൂണിവേഴ്സിറ്റി ബാസ്കറ്റ് ബോൾ പ്ലെയർ ശരത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മാൻ ഓഫ് ദി മാച്ച് ആയി ജോബിൻ എൽഫിൻ, പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയി ഷറഫുദ്ധീൻ, ബെസ്റ്റ് ബാറ്റർ ആയി സവാദ്, ബെസ്റ്റ് ബൗളർ ആയി റിജീഷ് കെ.കെ, ബെസ്റ്റ് വിക്കറ്റ് കീപ്പറായി പ്രിയേഷ്, ബെസ്റ്റ് ഫീൽഡറായി ഷമീം മുണ്ടേരി എന്നിവരെ തെരഞ്ഞെടുത്തു.