കണ്ണാടിപ്പറമ്പ് :- വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 31ന് തുടക്കമാകും. രാവിലെ 7 മണിക്ക് ക്ഷേത്രം തന്ത്രി കാട്ടുമാടം എളേടത്ത് ഈശാനൻ നമ്പൂതിരിപ്പാട് കൊടിയേറ്റും. രാവിലെ 10 മണിക്ക് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ആയുർവേദ സെമിനാറുകളും 12 മണിക്ക് ശ്രീശങ്കരം തിരുവാതിര ടീം കണ്ണൂർ അവതരിപ്പിക്കുന്ന തിരുവാതിരകളിയും താലോലം നാട്ടരങ്ങ് ബാലവേദി കാട്ടാമ്പള്ളി അവതരിപ്പിക്കുന്ന നാടൻ പാട്ടും അരങ്ങേറും.
വൈകിട്ട് 5 മണിക്ക് കലവറനിറയ്ക്കൽ ഘോഷയാത്രകൾ, രാത്രി 7 ന് തിരുവപ്പന മഹോത്സവം ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും വിശിഷ്ടവ്യക്തികളെ ആദരിക്കലും കെ.വി സുമേഷ് നിർവഹിക്കും. ജനുവരി 4 ന് രാവിലെ നാഗസ്ഥാനത്ത് ബ്രഹ്മശ്രീ പാമ്പുമ്മേക്കാട്ട് ഇല്ലത്ത് വല്ലഭൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നിവേദ്യവും പൂജയും നൂറുംപാലും വൈകുന്നേരം സർപ്പബലിയും നടക്കും.
ജനുവരി 6 ന് വൈകിട്ട് അഞ്ചുമണിക്ക് മുത്തപ്പൻ വെള്ളാട്ടം ആറിന് ഗുളികൻ വെള്ളാട്ടം ജനുവരി 7 ന് കാഴ്ചവരവ് 7 30ന് കണ്ണാടിപ്പറമ്പ് തെരൂ കൂട്ടായ്മ അവതരിപ്പിക്കുന്ന രാഗോത്സവം, . എട്ടുമണിക്ക് ഭഗവതി വെള്ളാട്ടം പത്തിന് മീനമൃത് എഴുന്നള്ളത്ത്, 11ന് കളിക്കപ്പാട്ട് , 12 മണിക്ക് കലശം വരവ്, പുലർച്ചെ നാലുമണിക്ക് ഗുളികൻ തിറ, 5 മണിക്ക് തിരുവപ്പന വെള്ളാട്ടം പുറപ്പാട് എട്ടിന് എടലാപുരത്ത് ചാമുണ്ഡിയുടെ തിറ ഉച്ചയ്ക്കുശേഷം ഉത്സവ കൊടിയിറക്കൽ. എല്ലാ ദിവസങ്ങളിലും ഉച്ചക്ക് മുത്തപ്പൻ മലയിറക്കൽ വൈകുന്നേരം വെള്ളാട്ടം ഉത്സവ ദിവസങ്ങളിൽ രാവിലെ പ്രഭാത ഭക്ഷണവും ഉച്ചയ്ക്കും രാത്രിയിലും അന്നദാനവും ഉണ്ടായിരിക്കും.