കൊളച്ചേരി :- നൂറിന്റെ നിറവിൽ നിൽക്കുന്ന കൊളച്ചേരി എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷം 'ശതപൂർണിമ 2025' ഡിസംബർ 7 ശനിയാഴ്ച രാവിലെ 9.30 മുതൽ നടക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം നിർവ്വഹിക്കും.
പരിപാടിയിൽ പൂർവ്വ അധ്യാപകരെ ആദരിക്കും. വിവിധ മേളകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ആദരസമർപ്പണം നടത്തും. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ കുട്ടികൾക്കുള്ള അനുമോദനം നിർവ്വഹിക്കും.