തിരുവനന്തപുരം - കാസർഗോഡ് വന്ദേഭാരതിന് ഇനി 20 കോച്ചുകൾ


തിരുവനന്തപുരം :- തിരുവനന്തപുരം -കാസർഗോഡ് വന്ദേഭാരത് കോച്ചുകളുടെ എണ്ണം 16ൽ നിന്ന് 20 ആക്കാൻ റെയിൽവേ ബോർഡ് തീരുമാനം. എന്നു മുതൽ എന്നത് പ്രഖ്യാപിച്ചിട്ടില്ല. 183% വരെ ഒക്യുപൻസിയുള്ള ട്രെയിനിൽ കൺഫേം ടിക്കറ്റ് കിട്ടുക ഏറെ പ്രയാസമായിരുന്ന സ്ഥിതിക്ക് ഇതോടെ മാറ്റം വരും. 

ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിലെ 8 കോച്ചുകൾ 16 എണ്ണം ആക്കുക, എറണാകുളം-ബെംഗളൂരു, തിരുവനന്തപുരം-കോയമ്പത്തൂർ വന്ദേഭാരത് സർവീസുകൾ തുടങ്ങുക ആവശ്യങ്ങൾ പക്ഷേ പരിഗണിക്കപ്പെട്ടില്ല.

Previous Post Next Post