ഹജ്ജ് തീർത്ഥാടനത്തിനായി ജനുവരി 6 വരെ പണമടയ്ക്കാം
ന്യൂഡൽഹി :- ഹജ് തീർഥാടനത്തിനുള്ള തുക അടയ്ക്കാനുള്ള സമയപരിധി ജനുവരി 6 വരെ നീട്ടി. ഇന്നലെയായിരുന്നു അവസാന ദിവസം. വെയ്‌റ്റ് ലിസ്‌റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ 2 ഗഡുക്കളും ആദ്യം തിരഞ്ഞെടുക്കപ്പെട്ടവരുടെ രണ്ടാം ഗഡുവിനുമുള്ള സമയപരിധിയാണ് നീട്ടിയത്. hajcommittee.gov.in എന്ന വെബ്സൈറ്റ് വഴിയോ എസ്ബിഐ, യൂണിയൻ ബാങ്ക് പേ-ഇൻ-സ്ലിപ് വഴിയോ പണമടയ്ക്കാം.