ബാലസംഘം വേശാല വില്ലേജ് കാർണിവൽ ഡിസംബർ 28 ന് വലിയ വെളിച്ചംപറമ്പിൽ ; സംഘാടക സമിതി രൂപീകരിച്ചു


ചട്ടുകപ്പാറ :- ഡിസംബർ 28 ബാലദിനത്തിൽ ബാലസംഘം വേശാല വില്ലേജ് കാർണിവൽ വലിയ വെളിച്ചംപറമ്പിൽ വെച്ച് നടക്കും. പരിപാടിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. 

ബാലസംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറി അമൽ പ്രേം ഉദ്ഘാടനം ചെയ്തു. കെ.സന്തോഷൻ അദ്ധ്യക്ഷ്യം വഹിച്ചു. എം.വി സുശീല , കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ബാലസംഘം വില്ലേജ് കൺവീനർ കണ്ടമ്പേത്ത് പ്രീതി സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

കൺവീനർ - ടി.മനോജ്

ജോ: കൺവീനർ - കെ.വി ദിവ്യ

ചെയർമാൻ - കെ.സന്തോഷൻ

വൈസ് ചെയർമാൻ - വി.വി പ്രസാദ്, സി.സുരേന്ദ്രൻ







Previous Post Next Post