ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാല & ഗ്രന്ഥാലയത്തിന്റെ കലാകായിക പ്രതിഭകളെ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.നിജിലേഷ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.
കെ.പ്രിയേഷ് കുമാർ, എം.വി സുശീല ,കെ.കെ.ഗോപാലൻ മാസ്റ്റർ, എ.കൃഷ്ണൻ, കലാമണ്ഡലം പി.കുഞ്ഞികൃഷ്ണൻ, രാഹുൽ എൻ.പി, സാന്ദ്ര മനോജ് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി പ്രതീഷ് സ്വാഗതവും ലൈബ്രറേറിയൻ രസിത നന്ദിയും പറഞ്ഞു.

















