കണ്ണൂർ :- കുട്ടികൾക്കിടയിൽ മുണ്ടിനീര് വ്യാപകമാകുകയാണ്. ജില്ലയിൽ അഞ്ചുമാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 11,522 കേസുകളാണ്. ഈ വർഷം ജനുവരി ഒന്നു മുതൽ ഡിസംബർ 9 വരെ റിപ്പോർട്ട് ചെയ്തതാകട്ടെ 12,800 കേസുകളും 2016നു ശേഷം ജനിച്ച കുട്ടികൾക്ക് മുണ്ടി നീര് പ്രതിരോധ കുത്തിവയ്‌പ് നൽകിയിട്ടില്ല. ഇതു രോഗവ്യാപ നത്തിന്റെ തോത് ഉയർത്തുന്നു
അതേസമയം, കുട്ടികൾക്കു നി ലവിൽ ലഭ്യമായ വാക്സിൻ പോ ലും നൽകാൻ പല മാതാപിതാ ക്കളും തയാറാകുന്നില്ലെന്നു മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കോവിഡ് കാലത്ത് വാക്സിൻ എടുക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നതിനാൽ മിഷൻ ഇന്ദ്രധനുസ്സ് : എന്ന പേരിൽ രാജ്യത്തൊട്ടാകെ ഊർജിത വാക്സിനേഷൻ യജ്‌ഞം നടത്തിയിരുന്നു. ഇപ്പോ ഴും വീടുകളിൽ പോയി, വാ ക്സിൻ എടുക്കേണ്ടതിന്റെ ആവ ശ്യകതയെക്കുറിച്ചും മറ്റും ആരോ ഗ്യപ്രവർത്തകർ ക്ലാസ് നൽകു ന്നുണ്ട്.
എന്നിട്ടും, പ്രതിരോധ കുത്തിവ: യ്തെടുക്കാൻ കൊണ്ടുവരുന്ന കുട്ടികളുടെ എണ്ണം പ്രതീക്ഷിച്ച തുപോലെ ഉയരുന്നില്ലെന്നാണു വിവരം.പ്രതിരോധ കുത്തിവയ്‌പ് കുട്ടി കളുടെ അവകാശമാണെന്ന ബോധ്യം മാതാപിതാക്കൾക്കു ണ്ടാകണം. ബാലക്ഷയം, മഞ്ഞപ്പിത്തം ബി, പിള്ളവാതം (പോളി യോ മൈലൈറ്റിസ്), ഡിഫ്തീ രിയ, വില്ലൻ ചുമ, വയറിളക്കം, ടെറ്റനസ്, മീസിൽസ്, ഹീമോ ഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി, റുബെല്ല, ജപ്പാൻ ജ്വരം എന്നീ രോഗങ്ങളെ ചെറുക്കാൻ പ്രതിരോധ കുത്തിവയ്‌പുകൾ സഹായിക്കും.