വളപട്ടണത്തെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ADM ന്റെ നേതൃത്വത്തിൽ യോഗം ചേർന്നു


പാപ്പിനിശ്ശേരി : പുതിയതെരു - പാപ്പിനിശ്ശേരി ദേശീയപാത 66 ലെ രൂക്ഷമായ ഗതാഗത കുരുക്ക് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ബുദ്ധിമുട്ടാണ് ജനങ്ങൾക്കുണ്ടാക്കിയത് . പഴയങ്ങാടി റൂട്ടിൽ മിന്നൽ സമരം അടക്കം ഉണ്ടായി.ഇതേ തുടർന്ന് അഴിക്കോട് MLA കെ വി സുമേഷിൻ്റെ നിർദ്ദേശപ്രകാരം കലക്ടറുടെ ചുമതല വഹിക്കുന്ന ADM യോഗം വിളിച്ചു .

എ ഡി എമ്മിൻ്റെ ചേമ്പറിൽ നടന്ന യോഗത്തിൽ ആർ ടി ഒ , വളപട്ടണം സി ഐ , പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് അധികൃതർ , നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു .തുടർന്ന് വൈകുന്നേരത്തോടെ വളപട്ടണം ഭാഗത്ത് സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. നാളെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു .

ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ കെ വി സുമേഷ് MLA , മുൻ MLA ടി വി രാജേഷ് , പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തധ്യക്ഷ എ വി സുശീല , ഉപാധ്യക്ഷൻ കെ പ്രദീപ്കുമാർ , പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ നാരായണൻ, CPIM ലോക്കൽ സെക്രട്ടറി ടി വി രാജീവൻ , കെ പി വൽസലൻ തുടങ്ങിയവരും ഉണ്ടായിരുന്നു.



Previous Post Next Post