മാണിയൂർ :- ചെറുവത്തലമൊട്ട AKG സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ കളിയരങ്ങ് കൂട്ടുകാരുടെ 'കളി ചിരി കാര്യം' പരിപാടി സംഘടിപ്പിച്ചു.
സാംസ്കാരിക പ്രവർത്തകൻ എം.എം സജിത്ത് ഉദ്ഘാടനം ചെയ്തു. സുനിൽ മാഷ് അഞ്ചരക്കണ്ടി ശാസ്ത്ര ക്ലാസെടുത്തു. അഷിക സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അനുവിന്ദ് സ്വാഗതവും തേജസ്സ് നന്ദിയും പറഞ്ഞു.